Biography
Mohanlal was born on May 21, 1960(which incidentally makes him a Taurean, and he seems to fit the bill) in Pathanamthitta district of Kerala State (India) to Sri Viswanathan Nair and Smt. Santhakumari. He also had an elder brother named Pyare Lal. In his mother's own words, 'quite, a very quite child' is how we can characterize young Mohanlal.
He did his schooling from Mudavanmukal School and Model School (Thiruvananthapuram) and completed his B.com from M.G. College (Thiruvananthapuram). Incidentally, he knows famous director and his personal good friend Priyadarsan(with whom he has worked in the maximum no. of films -29) from childhood. Though not the best of friends at the time (Priyan recalls them fighting over the same girls), they had one common passion that brought them together-Cinema. Priyadarsan still fondly remembers the hours they'd spend together in the college canteen discussing cinema.
It is a little known fact that Mohanlal won a Best Actor Award when in the sixth standard in school, an award usually won only by the people from tenth standard. His genuine interest led him and his friends to establish a company named 'Bharath Cine Group'. On September 3, 1978 they began shooting for 'Thiranottam'. The team included Suresh Kumar, Unni, Priyadarsan, S.Kumar, Ashok Kumar among others. Mohanlal played the role of a mentally challenged servant in the film. The location for shooting was in and around Mohanlal's house at Mudavanmukal and Suresh's house. Even after tiding over financial problems, the film ran into rough weather with the Censor Board and was never released.
But this setback did little to sway the hold of deep love for acting. Even when in college, he went with friends to Chennai (then Madras)-one of the melting pots for South Indian Film Industry-in search of a job as an actor. They occupied Room No 3 of the famous Swamy's lodge. This is when they came across an ad in the Malayala Manorama daily looking for a youngster for a role in a film. Unhappy with the way he looked in photograph, he declined from applying. But Suresh, aware of his natural talent, secretly sent his photograph anyway. Mohanlal received a telegram the next day and very soon was displaying his skills in front of an interview panel comprising of the likes of Fazil, Sibi Malayil and Jijo. As a result, he received the role of the villain in Fazil's 'Manjil Virinja Pookal'.
This began his fulltime career as an actor in Malayalam films. A workhorse, he would at one time have 35-40 releases in a year. His major break came in 1986 with the all-time hit 'Rajavinte Makan'. This was also the year when he married Suchitra, daughter of a former actor of Tamil films, Balaji.
He won his first State Award for the film T.P.Balagopalan M.A (1986). He has won 4 of them to date. He won his first Filmfare Award for the film Sanmanasullavarkku Samadhaanam (1986). He has won 5 Filmfare Awards to date. He won his first National Best Actor Award for the film Kireedam released in 1989-albeit the jury award. Later he won Best Actor National Awards for Bharatham (1991) and Vaanaprastham (1999). Apart from this, he has won numerous awards over the years for various films.
The hallmark of Mohanlal's acting is the spontaneity of performance. It is quite a well-known fact that he dosen't seriously rehearse or prepare for his roles. He just becomes the character he is playing for the duration between 'Action' and 'Cut'. So it is not uncommon to hear a reply like 'I don't know' from him when asked about how he carries out something like not blinking when he turns mentally retarded in the film 'Thalavattam', a characteristic even he wasn't aware of at the time; about how he gets the nuances so very right. In his own words " If you study it and then act the role, everything will flounder. Good acting just happens. And personally I don't think one needs to work on the character unless one plays a historical character." For those in front of the screen (the audience), the best thing about Mohanlal is his versatility. It seems he can play absolutely any role under the sun convincingly. And unlike many versatile actors who have traded intensity owing to their versatility, Mohanlal can be most intense if the role demands, the proof being his performances in the numerous action films he's worked in. Priyadarsan calls him the best actor India has ever produced.
Mohanlal established Pranavam Arts to be able to produce the kind of films he had an intense desire to create. And 'Beautiful' is the least we can say to describe some of his creations. His film 'Kaalapani', released in 1995, won 5 National and 7 State Awards. Another splendid creation, 'Vaanaprastham', released in 1999 won the National Award for Best Film and best actor
In recent years, he has concentrated on working on one film at a time to devote more to quality. In his own words, he's more concerned about whether the script is a good one or not rather than whether the movie will be a big hit or not. A gentle human, he'd do films for friends regardless of the kind of project and the monetary returns. His jovial behaviour with cast and crew has endeared him to one and all.
Mohanlal's innate character is guided by the principle of lack of attachment. He was witness to an unfortunate incident wherein an actor with whom he was performing suddenly collapsed to death in front of him. This incident created a deep impact on his attitude to life. It explains his outlook to life and the reason he has now set his priorities the way he has.
Initially averse to working in Tamil films (his reason being 'too much masala' in them), he has now been part of quite a few, including the controversial 'Iruvar' loosely based on the life of Tamil actor and former Chief Minister of Tamil Nadu M.G.R. directed by the very famous director Mani Ratnam. He commented after the making "Hereafter, I will never work with a man of whom I am a fan." The reason being he often forgot to say 'Cut' while shooting!!!
His commitment to his roles is seen in his involvement during the making of the film. It is a well-known fact that he learnt Bharatnatyam for his role in 'Kamaladalam' and learnt 'Kathakali' for his role in 'Vaanaprastham'. Though, typical of this simple and humble human, he often downplays his efforts pointing that it is nothing in comparison to what the masters of the art have put in during years of practice.
Leading a contented life in Chennai (Tamil Nadu) with his wife and two children (Pranavam and Vismaya), he leads a life convinced that there is a force above guiding him through life to whom he gives credits for all his achievements.
We mortals can only wait and pray to continue to be witnesses to the performance of his art while he continues to leave footprints on the sands of time through the medium of cinema.
PROFILE
Name: Mohanlal
Date of birth: 1960 May 21
Birth Place Pathanamthitta
Father: Viswanathan Nair
Mother: Santhakumari
Brother: Late Pyare Lal
Wife: Suchitra
Children: Pranav, Vismaya
Address: 11-A Manohan Ave.Casa Major Road,Egmore, Chennai- 600008
Phone Ph: 044-8250493
Official Website www.mohanlalonline.com
Other Website Mohanlal.bizhat.com
Education Schooling: Mudavanmukal School and Model School, Thiruvananthapuram.
College: B.Com from M.G. College, Thiruvananthapuram
First Film: Thiranottam
Malayalam Date of Birth: 1135, Idavam 8th, Revathi Nakshathram.
Other Business: Pranavam Arts(Production Company)
Pranamam Release(Distribution Company)
Director of Uni Royal Marian Exports, Calicut.
Mohanlal's Taste Buds(spices, pickles etc.)
Visual Magic (TV Production Company)
Vismaya Max (Studio)
Harber Market(Restaurant, Banglore)
lalettan
| author: Shaju SasidharanSETMAX- LIVE
| author: Shaju Sasidharansrc="http://pagead2.googlesyndication.com/pagead/show_ads.js">
ലാലേട്ടന്‍ എഴുതുന്നു
| author: Shaju Sasidharanഅതിര്‍ത്തിയിലെ രാപ്പകലുകള്‍
along LOCഇന്ത്യ-പാക് യുദ്ധ ഭൂമിയിലൂടെ, സുരൂനദീ തീരത്തിലൂടെ, അതിര്‍ത്തിയിലെ ജീവിതങ്ങളറിഞ്ഞ് 'യാത്ര'ക്കുവേണ്ടി മോഹന്‍ലാല്‍ നടത്തിയ സഞ്ചാരംകുരുക്ഷേത്ര' എന്ന സിനിമയ്ക്ക് ഡേറ്റ് കൊടുക്കുമ്പോള്‍ ഞാന്‍ സംവിധായകനായ മേജര്‍ രവിയോട് ചോദിച്ചു, 'മേജര്‍സാബ് നമ്മള്‍ ഇത് എവിടെയാണ് ഷൂട്ട് ചെയ്യുന്നത് ?'കാര്‍ഗിലില്‍, ഇന്ത്യയുടെ കുരുക്ഷേത്രയുദ്ധം നടന്ന അതേ മണ്ണില്‍, മലവഴികളില്‍.' മേജര്‍ പറഞ്ഞു.എപ്പോഴും പുതിയ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കാന്‍ കൊതിക്കുന്ന എന്റെ മനസ്സ് അത് കേട്ട മാത്രയില്‍ സജീവമായി. പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ ദീര്‍ഘവും ദുര്‍ഘടവുമായ ആ സ്ഥലത്തെയും അതിന്റെ വഴികളെയും സങ്കല്‍പ്പിച്ചു. വെറുതേ ഒരു രസം. കണ്ണടച്ചാല്‍ മഞ്ഞിന്‍ ശിഖരങ്ങള്‍, അരുവികളുടെ ശബ്ദം, പൂക്കളുടെ താഴ്‌വരകള്‍, പോപ്ലാറും പൈനും അതിരിടുന്ന ചെറുവനങ്ങള്‍. ഹിമാലയ നിശബ്ദത.ആ സങ്കല്‍പ്പലോകത്തേക്കാണ് ഞാന്‍ ശ്രീനഗറില്‍ നിന്നു യാത്ര തുടങ്ങിയത്.അമര്‍നാഥ് ക്ഷേത്രത്തിന് ഭൂമി കൊടുത്തതിനെച്ചൊല്ലി സംഘര്‍ഷഭരിതമായ ശ്രീനഗര്‍ നഗരത്തില്‍ നിന്ന് പുറത്ത് കടന്ന് പര്‍വ്വതത്തിന്റെ വഴികളിലേക്ക് കയറിയപ്പോള്‍ ആശ്വാസം. തിളങ്ങുന്ന മഞ്ഞുമലകളും തെളിഞ്ഞ വെയിലില്‍ കുളിച്ചൊഴുകുന്ന അരുവികളുടെ കാഴ്ച്ചകളും കണ്ടു തുടങ്ങി. ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടെങ്കെല്‍ അതിതാണ്, അതിതാണ് എന്ന വരികളെ സാധൂകരിക്കുന്നു കാശ്മീര്‍ ദേശം. പക്ഷെ മനുഷ്യര്‍ ഭ്രാന്തമായ പ്രവൃത്തികള്‍ കൊണ്ട് അതിനെ നിഷേധിക്കുകയും ചെയ്യുന്നു. കവിതയ്ക്കു മുകളിലൂടെ അര്‍ത്ഥശൂന്യമായ, ലജ്ജിപ്പിക്കുന്ന കൊലവിളികള്‍ മുഴങ്ങുന്നു.സോനാമാര്‍ഗ്ഗ് വരെയുള്ള ഹൃദയഹാരിയായ യാത്രകഴിഞ്ഞാല്‍ റോഡ് വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് കയറാന്‍ തുടങ്ങും. പ്രശസ്തമായ സോജിലാപാസിലേക്കുള്ള പര്‍വ്വതത്തിന്റെ പിരിയന്‍ ഗോവണികള്‍. 3450 മീറ്റര്‍ ഉയരത്തിലേക്ക് അരിച്ചരിച്ചുള്ള ആരോഹണം.'ക്യാപ്്ടന്‍ ബെന്‍ഡുകള്‍' (*aydalr Ghreo) എന്നാണ് ഈ വളവുകള്‍ അറിയപ്പെടുന്നത്. ഈ വഴികളില്‍ മരിച്ചു വീണ, ബോര്‍ഡര്‍ ഓര്‍ഗനൈസേഷനിലെ ഒരു ക്യാപ്ടന്റെ സ്മരണയ്ക്കാണ് ഈ നാമകരണം. ഫിര്‍ മരങ്ങളുടെയും ബിര്‍ച്ച് മരങ്ങളുടെയും നിരയാണ് സോജിലാപാസിനെ അലങ്കരിക്കുന്നത്. എവിടെയൊക്കെയോവെച്ച് സിന്ധുനദിയെ കണ്ടു. അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള വഴിപിരിഞ്ഞ് പോകുന്നതും കണ്ടു. ആറ് മാസം മാത്രമാണ് ഈ വഴിയിലൂടെ ഗതാഗതം. ശേഷിച്ച അര്‍ദ്ധവര്‍ഷം മഞ്ഞ് നിറഞ്ഞ് ഇത് അടഞ്ഞ് കിടക്കും. തപാലുരുപ്പടികള്‍ കൊണ്ടുപോകുന്നവരും ചില പോര്‍ട്ടര്‍മാരും മാത്രം ജീവന്‍ പണയം വെച്ച് ഈ വഴികളിലൂടെ കടന്നുപോകും.സോജിലാപാസ് തീരുന്നതോടെ പര്‍വ്വതങ്ങളില്‍ നിന്ന് പച്ചപ്പും മഞ്ഞും മാഞ്ഞ് പോകുകയും പകരം വരണ്ട പാര്‍ശ്വങ്ങള്‍ തെളിയുകയും ചെയ്യുന്നു. നല്ല ചൂട്. ദ്രാസ് നദിയുടെ കാഴ്ച്ച. സൈബീരിയ കഴിഞ്ഞാല്‍ ലോകത്തില്‍ മനുഷ്യര്‍ പാര്‍ക്കുന്ന അതിശൈത്യ പ്രദേശമാണ് ദ്രാസ്. കാര്‍ഗില്‍ യുദ്ധത്തിലെ ഒരു പ്രധാന മര്‍മ്മ കേന്ദ്രം. അതിലൂടെ കടന്ന് പോകുമ്പോള്‍ രാജ്യത്തിനുവേണ്ടി ഈ മണ്ണില്‍ മരിച്ചു വീണ അതിധീരരായ ജവാന്‍മാര്‍ക്ക് ഞാന്‍ മനസ്സു കൊണ്ട് പുഷ്പാര്‍ച്ചന ചെയ്തു.ഒരു പകല്‍ ഒടുങ്ങുമ്പോഴാണ് കാര്‍ഗിലില്‍ എത്തിയത്. വാച്ചില്‍ സമയം ഏഴര കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇരുട്ട് വീണിട്ടില്ല. മങ്ങി തുടങ്ങിയ വെളിച്ചത്തില്‍ കാര്‍ഗിലിനെ ഞാന്‍ കണ്‍നിറയെ കണ്ടു. ഇരമ്പി ഒഴുകുന്ന സുരു നദിക്കപ്പുറവും ഇപ്പുറവുമായി ഒരു ചെറിയ ആവാസകേന്ദ്രം. ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നാല്‍ രാത്രി അരണ്ടവെളിച്ചത്തില്‍ കുടുതല്‍ ശക്തിയോടെ കുതിച്ചൊഴുകുന്ന നദി ഒരു മിന്നായം പോലെ കാണം. ജനങ്ങള്‍ ഉറക്കത്തിലേക്ക് വീണ് താഴ്‌വര നിശബ്ദതയില്‍ മുങ്ങുമ്പോള്‍ വിദൂരമായ താരാട്ടുപോലെ നദിയുടെ ഒഴുക്കിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാം. അന്നു രാത്രി അതുകേട്ട് ഞാനുറങ്ങി.നടന്നു കാണുമ്പോഴാണ് ഒരു നാടിന്റെ ജീവിതത്തുടിപ്പുകളും താളവും സംസ്‌കാരവും ഏറ്റവും നന്നായി മനസ്സിലാവുക . എനിക്ക് പലപ്പോഴും അതിന് സാധിക്കാറില്ല. കാര്‍ഗിലില്‍ ഞാന്‍ ഒരു അജ്ഞാതനായതിനാല്‍ എത്ര നേരം വേണമെങ്കിലും കറങ്ങി നടക്കാനുള്ള അവസരം കിട്ടി. ഞാന്‍ അത് നന്നായി ഉപയോഗിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഞാന്‍ നടക്കാനിറങ്ങും. മിതമായ വേഗത്തില്‍ നടന്നാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് കണ്ടു തീര്‍ക്കാവുന്നതേയുള്ളു കാര്‍ഗില്‍. കടകളുടെയും പട്ടാള ബാരക്കുകളുടെയും ഇടയിലൂടെ, പുഴയോരത്തുകൂടെ, ഗോതമ്പു വയലുകള്‍ക്കു നടുവിലൂടെ പോകുന്ന വൃത്തിയുള്ള വഴികള്‍. കൂട്ടത്തോടെ സഞ്ചരിക്കുന്ന സുന്ദരികളായ സ്ത്രീകള്‍. അവരുടെ ഉറുദു കലര്‍ന്ന കാശ്മീരി മൊഴി. ഇസ്ലാം മതവിശ്വാസികളാണ് കാര്‍ഗിലില്‍ ഭൂരിഭാഗവും. കൃത്യമായി പറഞ്ഞാല്‍ ഒരു ഹിന്ദു കുടുംബവും രണ്ടു സിഖ് കുടുംബങ്ങളുമാണ് ഈ കൊച്ചു പട്ടണത്തില്‍ ആകെയുള്ളത്. ബാക്കി മുഴുവന്‍, അഞ്ചുനേരം നിസ്‌ക്കരിക്കുന്നവര്‍. അഫ്ഗാന്‍ ശൈലിയിലുള്ള നീളന്‍ കുപ്പായവും ചെമ്പന്‍ താടിയും പരുപരുത്ത മുഖവുമുള്ള മനുഷ്യര്‍. മദ്യം നിഷിദ്ധമാണ് ഈ താഴ്‌വരയ്ക്ക്. പച്ചക്കറിയും ഗോതമ്പും ബാര്‍ലിയും പ്രധാന കൃഷിയാവുമ്പോഴും മാംസഭക്ഷണം ഇവര്‍ക്ക് പ്രിയം.ദിവസങ്ങള്‍ കഴിയുന്നതിനനുസരിച്ച് പ്രഭാതസവാരിക്കിടെ കണ്ടുമുട്ടുന്ന മുഖങ്ങള്‍ എനിക്കു പരിചിതമായി. ഞങ്ങള്‍ പുഞ്ചിരികള്‍ കൈമാറി. ചിലപ്പോള്‍ ഒന്നിച്ചു നടന്നു. അവരുടെ സംസാരത്തില്‍ നിന്നും കാര്‍ഗിലിനെ കുറിച്ചും അതിന്റെ ജീവിതത്തെക്കുറിച്ചും അവര്‍ അനുഭവിച്ച യുദ്ധത്തെക്കുറിച്ചും ഞാന്‍ അറിഞ്ഞു.നിത്യവും കണ്ടു പരിചയിച്ച മുഹമ്മദ് ബാഖിര്‍ ആണ് സുരു നദിയെക്കുറിച്ചും അതിന്റെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന 'ഇഖ്ബാല്‍ പാല'ത്തെക്കുറിച്ച് എന്നോടു പറഞ്ഞത്.കാര്‍ഗിലില്‍ തടങ്ങളിലെ പച്ചപ്പിനെ നനച്ച് പാകിസ്താനിലേക്ക് പോകുന്ന നദിയാണ് സുരു. ഇഖ്ബാല്‍ സിങ് എന്ന പട്ടാളക്കാരനായിരുന്നു ഈ നദിക്കു കുറുകെ പാലം പണിയാനുള്ള ചുമതല. അയാള്‍ അത് വൃത്തിയായി ചെയ്തു. ഒടുവില്‍ 1954ല്‍ പണി പൂര്‍ത്തിയാവുന്ന ദിവസം ആ ജവാന്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് വീണു! ശക്തമായ ഒഴുക്കില്‍ കറങ്ങിത്തിരിഞ്ഞ് അപ്രത്യക്ഷമായി. തിരച്ചിലിനൊടുവില്‍ പാക്കിസ്താനില്‍ വച്ചാണ് വിറങ്ങലിച്ച ശവശരീരം ലഭിച്ചത്. ഇഖ്ബാല്‍ സിങിന്റെ ഹൃദയഭേദകമായ ദുരന്തത്തിന്റെ സ്മരണയില്‍ ആ പാലത്തിന് 'ഇഖ്ബാല്‍ ബ്രിഡ്ജ് 'എന്ന് പേരിട്ടു. ആ പാലത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ താഴെ നദിയുടെ അലര്‍ച്ച കാതില്‍ വന്നുനിറയും. അത് കലി തുള്ളുകയാണോ, കരയുകയാണോ?കാര്‍ഗിലിനെ നമ്മുടെ ഓര്‍മ്മയുടെ ഭൂപടത്തില്‍ തിളക്കത്തോടെ നിര്‍ത്തുന്നതിന് കാരണം യുദ്ധമാണ്. ക്യാപ്റ്റന്‍ വിക്രം അടക്കമുള്ള ധീരജവാന്‍മാരുടെ ശവമഞ്ചങ്ങള്‍ കണ്ണീരോടെ ഏറ്റുവാങ്ങിയ ദിനങ്ങള്‍ ഇന്നും നാം മറന്നിട്ടില്ല. ആ യുദ്ധത്തിന്റെ ബാക്കിപത്രങ്ങള്‍ പലയിടത്തും കാണാം. അടച്ചിട്ട കടകളുടെ തുരുമ്പിച്ച ഷട്ടറുകളില്‍ നിറയെ തുള വീണിരിക്കുന്നു. ഷെല്ലുകള്‍ ചിതറിയപ്പോള്‍ പറ്റിയ പരിക്കാണ്. തകര്‍ന്ന പട്ടാളബാരക്കുകളും കെട്ടിടങ്ങളും. ഉപേക്ഷിക്കപ്പെട്ട ബങ്കറുകള്‍. കാര്‍ഗില്‍ പട്ടണത്തിന്റെ തൊട്ടുമുകളിലുള്ള ടൈഗര്‍ ഹില്ലിനപ്പുറത്തുനിന്ന് നിരന്തരം ചീറി വന്ന ഷെല്ലുകളില്‍ ഈ മണ്ണിലെ രാത്രികളും പകലുകളും വിറച്ചു. യുദ്ധത്തിന് ശേഷം പെട്ടെന്ന് കാര്‍ഗില്‍ ഒരു കൊച്ചുപട്ടണമായി. കൂടുതല്‍ പട്ടാളബേസുകള്‍ വന്നു. അതിര്‍ത്തിയോട് ഉരുമ്മിക്കിടക്കുന്ന ഈ മണ്ണ് ഇമ ചിമ്മാതെ കാത്തുവയ്‌ക്കേണ്ട ഒന്നാണെന്ന് നാം തിരിച്ചറിഞ്ഞു. ആ മാറ്റങ്ങള്‍ കാര്‍ഗിലില്‍ ഇപ്പോഴും തുടരുന്നു. ലോകമെങ്ങും ഭീകരവാദത്തിന്റെ പേരില്‍ ഇസ്ലാം പ്രതിക്കൂട്ടില്‍ നില്‍ക്കുകയും അതിന്റെ ശരിതെറ്റുകളെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ കാര്‍ഗില്‍ അതിന്റെ സമീപനങ്ങള്‍കൊണ്ട് അദ്ഭുതമായി മാറുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഇവിടെയുള്ള മുസ്ലിങ്ങള്‍ സമാധാനപ്രിയരും ഇന്ത്യ എന്ന വികാരം സിരകളില്‍ ആവേശേത്താടെ കൊണ്ടുനടക്കുന്നവരുമാണ്. 'കുരുക്ഷേത്ര' സിനിമയിലേക്ക് പാകിസ്താന്‍ പട്ടാളക്കാ രായി അഭിനയിക്കാന്‍ കുറച്ചു യുവാക്കളെ ആവശ്യം വന്നു. കാര്‍ഗിലില്‍ അന്വേഷിച്ചപ്പോള്‍ ഒരാള്‍ പോലും തയ്യാറായില്ല. കാരണം വ്യക്തമായിരുന്നു: പാകിസ്ഥാന്‍ പട്ടാളക്കാരാകാന്‍ ഞങ്ങളില്ല. അത് സിനിമയിലാണെങ്കില്‍ പോലും ഞങ്ങള്‍ക്ക് താത്പര്യമില്ല. ഉറക്കത്തിലും ഉണര്‍വിലും ജീവിതത്തിലും സിനിമയിലും മരണത്തില്‍ പോലും ഞങ്ങള്‍ ഇന്ത്യക്കാരാണ്! ഇന്ത്യന്‍ ജവാന്‍മാരുടെ സമര്‍പ്പിതവും ദുഷ്‌കരവുമായ ജീവിതം കാര്‍ഗില്‍ വാസക്കാലത്ത് എനിക്ക് നേരിട്ടുകാണാന്‍ സാധിച്ചു. അതിരിനോട് ചേര്‍ന്നുനില്‍ക്കുന്ന ചില ഇന്ത്യന്‍പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. 'കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുക' എന്ന ശൈലിയുടെ അര്‍ത്ഥം ഇത്തരം പോസ്റ്റുകളില്‍ ചെന്നുനില്‍ക്കുമ്പോഴാണ് മനസിലാകുക. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കാര്‍ഗിലിലെ ജനങ്ങളും ജവാന്‍മാരും എന്നെ സ്ഥലംമാറ്റം കിട്ടി വന്ന പുതിയ മേജറായി ധരിച്ചുതുടങ്ങി. രാവിലെ മേജര്‍ മഹാദേവന്‍ എന്നെഴുതിയ പട്ടാളയൂണിഫോമില്‍ ഞാന്‍ ലൊക്കേഷനിലേക്ക് പോകുന്നത് അവര്‍ നിത്യവും കാണുന്നതാണ്. വഴിയോരങ്ങളില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പട്ടാളക്കാര്‍ സല്യൂട്ട് ചെയ്യും. ജനങ്ങള്‍ ആദരവോടെ ചിരിക്കും. രാവിലെ നടക്കാന്‍ പോകുമ്പോള്‍ ചിലര്‍ വന്ന് ചില രഹസ്യങ്ങളും പൊതുപ്രശ്‌നങ്ങളും പറയും. ഞാന്‍ അതെല്ലാം കേള്‍ക്കും. അങ്ങിനെ ഇന്ത്യയുടെ യുദ്ധഭൂമിയില്‍ ഒരു യഥാര്‍ത്ഥ മേജറിന്റെ പരിവേഷത്തില്‍ കുറേ ദിവസം കഴിയാന്‍ എനിക്കു സാധിച്ചു. അതില്‍ രാജ്യസ്‌നേഹിയായ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.തിരിച്ചുപോരുന്നതിന് തലേന്നും ഞാന്‍ സുരു നദിക്കരയിലൂടെ കുറെ നടന്നു. ഒരു മാസം കൊണ്ട് എനിക്ക് ഏറെ പരിചിതമായ വഴികള്‍. അതിന്റെ തീരത്തെ കൊച്ചു ഗോതമ്പ് വയലുകളിലും, ഒഴുക്കിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൂട്ടങ്ങള്‍ക്കു താഴെയും ചെന്നിരുന്നു. വീടുകളില്‍ നിന്ന് പരിചിതമുഖങ്ങളും കുഞ്ഞുങ്ങളും ചിരിച്ചു. ഞാന്‍ മനസ് കൊണ്ട് അവരോട് വിട പറഞ്ഞു.രാത്രി. ഹോട്ടലിന്റെ മുകള്‍നിലയില്‍ നില്‍ക്കുമ്പോള്‍ ആരവങ്ങള്‍ ഒഴിഞ്ഞ കാര്‍ഗിലിനുമുകളില്‍ നദിയുടെ ഇരമ്പം. അതിന്റെ അകൃത്രിമ സംഗീതം. ചുരുങ്ങിയ കിലോമീറ്ററുകള്‍ കൂടി ഒഴുകിയാല്‍ ഈ പുഴ പാകിസ്താനിലേക്ക് കടക്കും. അതിനെ ആരും തടയില്ല. അതിന് നുഴഞ്ഞുകയറ്റങ്ങളില്ല. പുഴയോട് ആരും പാസ്‌പോര്‍ട്ടും പൗരത്വവും ചോദിക്കില്ല. സ്ഥലഭേദങ്ങളോ, വര്‍ണ്ണവര്‍ഗ്ഗ ഭേദങ്ങളോ അറിയാതെ അതൊഴുകിക്കൊണ്ടേയിരിക്കും. അതിന്റെ ഓരത്തുനിന്ന് നമ്മള്‍ യുദ്ധം ചെയ്യുന്നു.പ്രകൃതിയില്‍ നിന്നും നാം പഠിക്കുന്നതെന്താണ്?,
ലാലേട്ടന്‍ എഴുതുന്നു
| author: Shaju Sasidharanഹിമഗിരിവിഹാരം
hermits of hemisതടസ്സമേതുമില്ലാതെ പറന്നാല്‍ ഡല്‍ഹിയില്‍ നിന്നും ഒരു മണിക്കൂറും ഇരുപത് മിനുട്ടുമുണ്ട് ലേയിലേക്ക്. നവംബറിന്റെ ആദ്യ പകുതിയിലെ പ്രഭാതത്തില്‍ കൂറ്റന്‍ പര്‍വ്വതങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ആ നഗരത്തില്‍ ഇറങ്ങിയപ്പോള്‍ എങ്ങും മഞ്ഞിന്റെ വെണ്‍മയായിരുന്നു. പര്‍വ്വത പാര്‍ശ്വങ്ങളില്‍ ആപ്രിക്കോട്ട് മരത്തിന്റെ ശിഖരങ്ങളില്‍, വഴിയോരങ്ങളില്‍, വാഹനങ്ങളില്‍ എല്ലാം മഞ്ഞുപുതപ്പുകള്‍. തണുപ്പുകൊണ്ട് തന്നിലേക്ക് ചുരുങ്ങി നടക്കുന്ന ജനങ്ങള്‍. വളരെ വൈകി മാത്രം ഉണരുന്ന ജീവിതം. മങ്ങിയ പകലുകള്‍ കൊടും തണുപ്പിലേക്ക് താണു പോകുന്ന സന്ധ്യ... കാഴ്ചയില്‍ ലേ അങ്ങിനെയൊക്കെയായിരുന്നു.ചെറു ടിബറ്റ് (little tibet) എന്നറിയപ്പെടുന്ന ലേ. ടിബറ്റന്‍ ബുദ്ധമത കേന്ദ്രത്തിന്റെ പ്രമുഖ കേന്ദ്രമാണ്. എങ്ങും വിഹാരങ്ങളും സ്തൂപങ്ങളും പ്രാര്‍ഥനാപതാകകളും മെറൂണ്‍ വസ്ത്രങ്ങളണിഞ്ഞ ബൗദ്ധസംന്യാസികളും കുഞ്ഞു ലാമകളും നിറഞ്ഞ ദേശം. കുഞ്ഞു ലാമമാരെ കാണുമ്പോള്‍ ഞാന്‍ 'യോദ്ധ' സിനിമ ഓര്‍ക്കും. ആ സിനിമയില്‍ എന്നോടൊപ്പം അഭിനയിച്ച ഒരു കുട്ടിയുണ്ട്. പേരോര്‍ക്കുന്നില്ല. അവന്റെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. കണ്ണിറുക്കിയുള്ള ചിരിയും കളികളും. അവനിപ്പോള്‍ അഴകുള്ള വലിയ ഒരാളായി മാറിക്കഴിഞ്ഞിരിക്കും. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍, പര്‍വ്വതച്ചെരിവുകളിലേക്ക് നോക്കിയാല്‍ അവിടെ കൊത്തിവെച്ചതു പോലുള്ള വിഹാരങ്ങള്‍ കാണാം. എല്ലാം ഏറെ പൗരാണികമായവ. ഏറ്റവും ഏകാന്തവും. ചരിത്ര പുരുഷന്‍മാരില്‍ എനിക്കേറ്റവും പ്രിയപ്പെട്ടയാള്‍ ഗൗതമ ബുദ്ധനാണ്. അദ്ദേഹത്തിന്റെ ആകാരവും വാക്കുകളും മൗനവും സിദ്ധാസനത്തിലുള്ള ഇരിപ്പും എല്ലാം എപ്പോഴും എനിക്ക് വിശ്രാന്തി നല്‍കാറുണ്ട്. ബുദ്ധന്റെ ധര്‍മപദയ്ക്ക് ഓഷോ രജനീഷ് പന്ത്രണ്ട് വാല്യങ്ങളിലായി വ്യാഖ്യാനം നല്‍കിയിട്ടുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണത്. വീണ്ടും വീണ്ടും വായിക്കുന്നത്. ആ വായനയിലൂടെ ബുദ്ധനെ ഞാന്‍ പ്രണയിച്ചു തുടങ്ങി. അഗാധമായും ആര്‍ദ്രമായും. ബുദ്ധനോടും ബുദ്ധമതത്തോടുമുള്ള പ്രിയം കാരണം തന്നെയാണ് ഏതെങ്കിലും ബുദ്ധവിഹാരം സന്ദര്‍ശിക്കണമെന്ന് ഞാന്‍ തീരുമാനിച്ചത്. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിലൊരാളായ മാത്യുവും കൂടെയൂണ്ടായിരുന്നു. കാറ്റു പോലെയാണ് മാത്യു എന്നെനിക്ക് പലപ്പോഴും തോന്നാറുണ്ട്. എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാവുന്ന സുഹൃത്ത്. ഏത് നിമിഷവും അപ്രത്യക്ഷമാവാം. നിസ്സംഗന്‍ എന്ന വാക്ക് ഏറ്റവും യോജിക്കുക മാത്യുവിനാണ്. ചിരിയും സ്‌നേഹവുമാണ് മുഖ്യ അലങ്കാരങ്ങള്‍. ഏതെങ്കിലും ഒരു ബുദ്ധമത വിഹാരം സന്ദര്‍ശിച്ച് ആഗ്രഹം തീര്‍ക്കാന്‍ മനസ്സനുവദിച്ചില്ല. അതുകൊണ്ട് ലേയിലെ ഏറ്റവും പ്രസിദ്ധമായ വിഹാരം തന്നെ തിരഞ്ഞെടുത്തു. നഗരത്തില്‍ നിന്ന് 40 കി.മി. ദൂരത്തുള്ള ഹെമിസ് വിഹാരമായിരുന്നു അത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഒപ്പം ഏറെ എഴുതപ്പെട്ടതും സങ്കീര്‍ണ്ണമായ ചരിത്ര സന്ധികള്‍ക്ക് സാക്ഷിയായതും. മനോഹരമായ ഇന്ത്യ-ചൈന സൗഹൃദ പാത (Indo-China friendship Road) യിലൂടെയാണ് ഹെമിസിലേക്കുള്ള യാത്ര തുടങ്ങുന്നത്. കാഴ്ചയില്‍ എങ്ങും സ്തംഭിച്ച് നില്‍ക്കുന്ന പര്‍വ്വതങ്ങള്‍ മാത്രം. ഉച്ചയ്ക്ക് ശേഷമായിരുന്നു യാത്ര. മഞ്ഞിന്റെ നേരിയ നനവിലൂടെ തുളഞ്ഞു വരുന്ന രശ്മികള്‍. അത് വഴികള്‍ക്കും കാഴ്ചകള്‍ക്കും മധുരമാര്‍ന്ന ഒരു വര്‍ണ്ണം നല്‍കി. ചിലയിടങ്ങളില്‍ പച്ചപ്പുല്ല് നിറഞ്ഞ്, ഇടയില്‍ നീലപ്പൊയ്കകളുള്ള ജലാശയങ്ങള്‍. മറ്റു ചിലയിടങ്ങളില്‍ ബുദ്ധമത പ്രാര്‍ഥനകള്‍. കൊത്തിയ കരിങ്കല്‍ക്കൂട്ടങ്ങള്‍ ചിത്രങ്ങള്‍ പോലെ തോന്നിച്ചു, ടിബറ്റന്‍ അക്ഷരങ്ങള്‍. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ബുദ്ധമത മന്ത്രവും അക്കൂട്ടത്തില്‍ കൊത്തിവെച്ചിട്ടുണ്ടാവാം. ഓം മണി പത്മേ ഹും... ഏറ്റവും പ്രധാനപ്പെട്ട ബുദ്ധമത പ്രാര്‍ഥനയാണത്. ടിബറ്റിലും ബോധ്ഗയയിലും ശ്രീലങ്കയിലും ജപ്പാനിലും കാഠ്മണ്ഡുവിലുമെല്ലാമിരുന്നു കൊണ്ട് പതിനായിരങ്ങള്‍ ഉരുവിടുന്ന സംഗീതാത്മകമായ മന്ത്രം. യാത്ര, 'കാരു' എന്ന ചെറിയ അങ്ങാടിയിലെത്തി. പട്ടാളബാരക്കുക ള്‍ പശ്ചാത്തലമായ ഒരിടം. കടത്തിണ്ണകളിലും വഴിയോരത്തുമെല്ലാം വീണു കിട്ടിയ വെയില്‍ത്തുള്ളികളില്‍ നനഞ്ഞ ശരീരം ചൂടുപിടിപ്പിക്കുന്ന സ്ത്രീ പുരുഷന്‍മാര്‍. ഇറുകിയ കണ്ണുകളും കുറ്റിമുടികളുമായി ചടഞ്ഞിരിക്കുന്ന കുട്ടികള്‍. മാരകമായ തണുപ്പുകാലം ഒരു ഭൂപ്രദേശത്തെയും ജനതയേയും വിഴുങ്ങാന്‍ തുടങ്ങുന്നതിന്റെ ആദ്യ ഘട്ടങ്ങള്‍. ഇനി ആറുമാസം മഞ്ഞിന്‍ പുതപ്പിനുള്ളില്‍ ഇവിടം ജീവിതം നിശ്ചലമാകും. വഴികള്‍ അടയും. നദികള്‍ ഉറയും. മരങ്ങള്‍ നഗ്‌നനമാകും. മനുഷ്യന്‍ അതിനെതിരെ പോരടിച്ച് നില്‍ക്കും. അടുത്ത ആറുമാസം സുഖമായി ജീവിക്കാന്‍. കാരു അങ്ങാടിയില്‍ നിന്ന് സിന്ധു നദിക്കു കുറുകെ പണിത കറുത്ത ഇരുമ്പു പാലം കടന്നാല്‍ ഹെമിസിലേക്കുള്ള മലമ്പാതകള്‍ തുടങ്ങുകയായി. മുന്നോട്ടു പോകുന്തോറും ചിലയിടങ്ങളില്‍ കൃഷിത്തോപ്പുകള്‍ കണ്ടു. കുളങ്ങളില്‍ കുഞ്ഞു ലാമമാര്‍ തുടിച്ചു കുളിക്കുന്നു. സംന്യാസ വേഷം ധരിച്ചാലും സ്‌കൂള്‍ യൂണിഫോം അണിഞ്ഞാലും ഭാഷയും ദേശവും മാറിയാലും കുട്ടികള്‍ എപ്പോഴും കുട്ടികള്‍ തന്നെ. ഭൂമിയിലെ ഏറ്റവും വലിയ സുന്ദരന്മാര്‍. ഇടുങ്ങിയ ഒരു വഴിയിലൂടെ അങ്ങേയറ്റത്ത് സമതലത്തില്‍ നിന്ന് അല്‍പ്പം മുകളിലേക്ക് കയറിയാല്‍ കൂറ്റന്‍ പാറക്കൂട്ടങ്ങള്‍ക്കു നടുവിലായാണ് ആ പുരാതന വിഹാരം. പര്‍വ്വതത്തിന്റെ പരുക്കന്‍ പ്രതലത്തില്‍ കടും ചായം തേച്ച മരങ്ങളും കല്ലും ചേര്‍ത്ത് പണിത വിഹാരം. പുറം കാഴ്ചയില്‍ തന്നെ അതിന്റെ പൗരാണികത വെളിവാകുന്നു. ചുമരില്‍ ദീര്‍ഘമായ പ്രാര്‍ഥനാചക്രങ്ങള്‍. നാലുകെട്ടിന്റെ നടുമുറ്റം പോലെ തോന്നിക്കുന്ന തുറസ്സിന്റെ ചുമരുകളില്‍ പാതിയിലധികം മാഞ്ഞു പോയ ബുദ്ധമത ചിത്രങ്ങള്‍. മുകളില്‍ പാറകളുടെ പൊത്തുകളില്‍ മെഷീന്‍ ഗണ്ണുമായി കാവല്‍ നില്‍ക്കുന്ന കാവല്‍ ഭടന്‍മാര്‍. ഹെമിസ് വിഹാരത്തിന്റെ പ്രധാന പ്രാര്‍ഥനാ മുറിയുടെ വാതില്‍ കാഴ്ചയില്‍ തന്നെ നൂറ്റാണ്ടുകളുടെ ചരിത്രം കൊത്തിവെച്ചതാണ്. പടുകൂറ്റന്‍ വാതിലും അതിന്റെ പാതിതേഞ്ഞ പടികളും കടന്നാല്‍, നിരവധി നിറങ്ങളുടെയും ചുവര്‍ ചിത്രങ്ങളുടെയും അരണ്ട വെളിച്ചത്തിന്റെയും സങ്കലനം. നീളത്തില്‍ തൂങ്ങിക്കിടക്കുന്ന ബുദ്ധമത പ്രാര്‍ഥനാ പതാകകള്‍. അവയ്ക്കിടയിലൂടെ എവിടെ നിന്നൊക്കെയോ ഉതിര്‍ന്നു വീഴുന്ന വെളിച്ചത്തില്‍ ആ മുറി വല്ലാത്തൊരു നിഗൂഢത സൃഷ്ടിച്ചു. ഞങ്ങള്‍ക്കു മുന്നില്‍ സ്വര്‍ണ്ണത്തില്‍ തിളങ്ങുന്ന ബുദ്ധവിഗ്രഹം. നിലത്ത് നീളത്തില്‍ ഇട്ട ഉയരം കുറഞ്ഞ മര മേശയും പ്രാര്‍ഥിച്ച് പഴകി ഏടുകള്‍ പറിഞ്ഞുപോയ പ്രാര്‍ഥനാ ഗ്രന്ഥങ്ങളും. തൊട്ടപ്പുറത്ത് ഏതൊക്കെയോ ഇരുട്ട് മുറികളിലേക്ക് കയറിപ്പോകുന്ന കല്ലിന്‍ ഗോവണികള്‍. അതിനുള്ളില്‍ കെട്ടി നില്‍ക്കുന്ന പഴകിയ വായുവിന്റെ മണം. പ്രമുഖ ബുദ്ധമത തീര്‍ഥാടന കേന്ദ്രം എന്നതിലുപരി ഹെമിസ് പ്രശസ്തമാവുന്നത് മറ്റൊരു വിവാദ സംഭവത്തിലൂടെയാണ്. യേശുക്രിസ്തുവിന്റെ 'സന്ദര്‍ശന'ത്തിലൂടെ!1881 ല്‍ ഈ വിഹാരം സന്ദര്‍ശിച്ച് കുറച്ച് ദിവസം താമസിച്ച നിക്കോളായ് നോട്ടോവിച്ച് എന്ന റഷ്യന്‍ യാത്രികന്റെ വിവരണത്തിലൂടെയാണ് വിവാദപരമായ ഈ പരാമര്‍ശം ആദ്യം വെളിച്ചം കാണുന്നത്. വിഹാരത്തിലെ തന്റെ താമസകാലത്ത് മുഖ്യലാമ നൂറ്റാണ്ടുകളായി സൂക്ഷിച്ച ചില ഗ്രന്ഥങ്ങള്‍ കാണിച്ചു കൊടുത്തെന്നും അതില്‍ ഈശ (ISA) എന്ന പേരില്‍ ഒരാള്‍ ഇവിടെ വന്ന് താമസിച്ചിരുന്നുവെന്നും രേഖപ്പെടുത്തിയ കാര്യം അദ്ദേഹം ഡൃക്ഷൃ്‌നൃ്ര ാഹശവ ്ശ ഖവീുീ *സിഹീറ എന്ന തന്റെ കോളിളക്കം സൃഷ്ടിച്ച പുസ്തകത്തില്‍ എഴുതി. പിന്നീട് 1927 ല്‍ ഹെമിസ് സന്ദര്‍ശിച്ച സ്വാമി അഭേദാനന്ദന്‍ തന്റെ ഖ്ുിൃവള്‍ ഹൃറ് ഗമീസൗഹി മൃല ഠഹയവറ എന്ന ഗ്രന്ഥത്തില്‍ ഇത് ശരിവെച്ചു. ഹോള്‍ഗര്‍ കഴ്സ്റ്റണ്‍ എഴുതിയ ഖവീുീ ാഹ്വവല ഹൃ കൃലഹമ എന്ന ഗ്രന്ഥം ഈ വിഷയത്തിലുള്ള സമഗ്രമായ ഒരന്വേഷണമാണ.് കുരിശാരോഹണത്തില്‍ ജീസസ് മരിച്ചില്ലെന്നും അദ്ദേഹം ടിബറ്റ് വഴി ഇവിടെയെത്തിയെന്നും കാശ്മീരില്‍ വെച്ച് വാര്‍ദ്ധക്യത്തില്‍ മരിച്ചുവെന്നുമാണ് ഈ അന്വേഷകന്‍ വാദിക്കുന്നത്. ഹെമിസ് വിഹാരം സന്ദര്‍ശിക്കുന്ന വിദേശികളില്‍ വലിയൊരു വിഭാഗം ഈ വിശ്വാസത്തില്‍ എത്തിച്ചേരുന്നവരാണ്. എന്നാല്‍ ഇക്കാര്യം കൗതുകത്തിനു വേണ്ടി അന്വേഷിച്ചപ്പോള്‍ എല്ലാ ലാമമാരും ഒരേ സ്വരത്തില്‍ പറഞ്ഞു: ണവ ല്ൃറ ക്ഷൃ്‌ന.്ര ആ മറുപടിയില്‍ അല്‍പ്പം ഭയവും കലര്‍ന്നിരുന്നുവോ എന്ന് സംശയം. തീര്‍ച്ചയായും ഹെമിസ് വിഹാരത്തെ പര്‍വതങ്ങള്‍ മാത്രമല്ല, ഏതൊക്കയോ നിഗൂഢതയും വലയം ചെയ്തു നില്‍പ്പുണ്ട്.വിഹാരത്തില്‍ നിന്നും മടങ്ങുമ്പോഴേക്കും പര്‍വതവഴികളില്‍ സായാഹ്നം പടര്‍ന്നിരുന്നു. മഞ്ഞും അരണ്ട വെളിച്ചവും ചേരുമ്പോള്‍ വല്ലാത്തൊരു വിഷാദാത്മകത. അത് അല്‍പ്പമൊക്കെ എന്റെ മനസ്സിനേയും ബാധിച്ചു. അങ്ങിനെ വഴിയിറങ്ങി വരുമ്പോള്‍ റോഡരികില്‍ വൃദ്ധയായ ഒരു സ്ത്രീ നില്‍ക്കുന്നു. തനിച്ച്. അവര്‍ ഞങ്ങളുടെ വാഹനത്തിലേക്ക് കൗതുകത്തോടെ നോക്കി. 'ഞാനും വന്നോട്ടെ' എന്ന ചോദ്യം ആ കണ്ണുകളില്‍ നിന്ന് ഉയരുന്നതു പോലെ എനിക്ക് തോന്നി. ഞാന്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. അവര്‍ അപരിചിതത്വം കലര്‍ന്ന അല്‍പ്പം നാണത്തോടെ വാഹനത്തില്‍ കയറി. ഞങ്ങള്‍ സംസാരിച്ചില്ല, പൊതുവായ ഒരു ഭാഷയില്ലാത്തതു കാരണം. പക്ഷെ സ്‌നേഹത്തോടെ കണ്ടിരുന്നു.കാരു അങ്ങാടിയില്‍ എത്തിയപ്പോള്‍ അവര്‍ ഇറങ്ങാനായി ആംഗ്യം കാണിച്ചു. ഇറങ്ങി. മുന്നോട്ടു നീങ്ങുന്നതിനു മുമ്പേ ഒരിക്കല്‍ കൂടി ഞാന്‍ അവരുടെ മുഖത്തേക്കു നോക്കി. ആ മുഖത്ത് നന്ദിയും സ്‌നേഹവും നിറയെ ഉണ്ടായിരുന്നു. അത് പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റാത്തതിന്റെ വിഷമവും ഉണ്ടായിരുന്നു. പക്ഷേ, എന്തിനു പറയണം? ഹൃദയങ്ങള്‍ സംസാരിക്കുമ്പോള്‍ ഭാഷ ആവശ്യമില്ല.പത്തു മിനുട്ട് നേരത്തെ മൗനപൂര്‍ണ്ണമായ പരിചയം മാത്രം. എന്നിട്ടും അവര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വേദന പടര്‍ന്നു. അതു യാത്രകള്‍ക്കു മാത്രം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്ന അനുഭൂതിയാണ്. വിശുദ്ധമായ മനുഷ്യ സ്‌നേഹത്തെ വെളിവാക്കിത്തരുന്ന സുകൃതം. ,
ലാലേട്ടന്‍ എഴുതുന്നു
| author: Shaju Sasidharanകാശിനാഥന്‍ സാക്ഷി
sacrosanctജനിമൃതികള്‍ക്കപ്പുറത്തേക്കുള്ള യാത്ര തുടങ്ങുന്നത് ഈ തീരത്തുനിന്നാണ്, കാശിയില്‍ നിന്ന്. ഇതിഹാസവും പുരാണവും ചരിത്രവും ഈ പുരാതനവഴികളില്‍ ഇടകലരുന്നു. എല്ലാറ്റിനും സര്‍വസാക്ഷിയായി ഒഴുകുന്ന ഗംഗ. വാരണാസിയിലൂടെ മോഹന്‍ലാല്‍ തന്റെ യാത്ര തുടരുന്നുകാശിയുടെ മണ്ണില്‍ കാല്‍കുത്തിയപ്പോള്‍ മനസ്സു നിറയെ വിശ്വനാഥാഷ്ടകത്തിലെ ആദ്യവരികളായിരുന്നു.'ഗംഗാതരംഗ രമണീയ ജടാകലാപംഗൗരീ നിരന്തര വിഭൂഷിത വാമഭാഗംനാരായണ പ്രിയമനംഗ മദാപഹാരംവരാണസീ പുരപതിം ഭജവിശ്വനാഥം'വേദവ്യാസന്‍ രചിച്ച ഈ ശ്ലോകം 'ദേവാസുരം' എന്ന ചിത്രത്തില്‍ എന്റെ കഥാപാത്രം ചൊല്ലുന്നുണ്ട്. കാശിയില്‍ വിശ്വനാഥന്റെ കാല്‍ചുവട്ടില്‍ വച്ച് ഈ ശ്ലോകം ചൊല്ലാന്‍ ഒരു രസമുണ്ട്. ചില സ്ഥലങ്ങളില്‍ കാവ്യം പ്രാര്‍ത്ഥന തന്നെയാകുന്നു.രാജ്യത്തിനകത്തും പുറത്തും എത്രയോ സഞ്ചരിക്കുന്നു, മിക്കതും ഷൂട്ടിങ്ങിനുവേണ്ടി. എവിടെയെത്തിയാലും ക്യാമറയും ആര്‍ക്ക്‌ലൈറ്റും വച്ച്, ക്ലാപ്പ് ബോര്‍ഡുമായി സഹപ്രവര്‍ത്തകരും നിര്‍ദ്ദേശങ്ങളുമായി സംവിധായകനും നിന്നാല്‍ ഞാന്‍ അതിനകത്തു പെടും. സ്റ്റാര്‍ട്ട്-ആക്ഷന്‍-ക്യാമറ-കട്ട്. പതിനെട്ടുവയസ്സുമുതല്‍ കാതില്‍വന്നു വീണുനിറഞ്ഞ വാക്കുകള്‍. അപ്പോള്‍ എല്ലാ സ്ഥലവും ഒരു പോലെയാണ്. ഇടവേളകളുടെ വിള്ളലുകള്‍ക്കിടയിലൂടെ കടന്നുവരുന്ന ഒരു കാഴ്ച്ചയോ, കാറ്റോ മാത്രമാവും ആ ദേശം. എന്നാല്‍ ചില സ്ഥലങ്ങള്‍ അങ്ങിനെയേയല്ല. തൊഴിലിന്റെ എല്ലാ ബഹളങ്ങളെയും മറികടന്ന് ആ സ്ഥലവും അതിന്റെ ചരിത്രവും അതിനെ ചുറ്റിനില്‍ക്കുന്ന മിത്തുകളും ഗന്ധങ്ങളുമെല്ലാം നമ്മിലേക്ക് പ്രസരിക്കും. കാശി എനിക്ക് അങ്ങിനെയൊരിടമാണ്.'വാനപ്രസ്ഥ'ത്തിലെ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് ഞാന്‍ ആദ്യം കാശിയില്‍ എത്തുന്നത്. മറ്റൊരു കാലത്തിലേക്ക് വന്നിറങ്ങിയതു പോലെയാണ് അന്ന് തോന്നിയത്. ഏതൊരു ഭാരതീയനും കുട്ടിക്കാലം തൊട്ടേ കേട്ടു വളരുന്നതാണ് കാശിയെക്കുറിച്ചുള്ള കഥകള്‍. ഞാനും അവ കേട്ടിരുന്നു. വര്‍ഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന ഓര്‍മ്മകള്‍ ഒറ്റനിമിഷത്താല്‍ പ്രകാശമാനമായി. വിശ്വനാഥ ക്ഷേത്രവും ഗംഗയും അണയാത്ത ചിതകളുടെ ഘാട്ടുകളും ഇടുങ്ങിയ ഇടവഴികളും മുന്നില്‍ നിരന്നു. ഞാന്‍ അവയ്ക്കിടയിലൂടെ അലഞ്ഞു.വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കാശിയിലെത്തുമ്പോള്‍ ഞാന്‍ ആന്തരീകമായും ബാഹ്യമായും ഏറെ മാറിയിരുന്നു. എന്നില്‍ എന്തൊക്കയോ കെടുകയും മറ്റെന്തൊക്കെയോ തളിര്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ, കാശിക്ക് യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. ഋഗ്വേദ കാലഘട്ടത്തില്‍ എങ്ങിനെയായിരുന്നോ അതേ നിര്‍മമതയോടെ. നിഗൂഢതയോടെ ഈ പുരം എനിക്കു ചുറ്റും നിറഞ്ഞു നിന്നു. അതേ നിസ്സംഗതയോടെ ഗംഗ ഒഴുകി. ഒരാഴ്ച്ചയോളം ഞാന്‍ ഇത്തവണ കാശിയില്‍ ഉണ്ടായിരുന്നു. അതിനിടെ ഈ നഗരത്തിന്റെ എല്ലാ ഭാവങ്ങളും കണ്ടു. അതിന്റെ സന്ധ്യകള്‍, രാത്രികള്‍, പ്രഭാതങ്ങള്‍, ഉത്സവങ്ങള്‍, കച്ചവടങ്ങള്‍ എല്ലാം. ഇവയെല്ലാം ചേര്‍ന്നതാണ് കാശി. അതുകൊണ്ട് ഇതിനെ നിഗൂഢ നഗരം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.ഘാട്ടുകളില്‍ ഇരിക്കുമ്പോള്‍ ആണ് കാശിയുടെ ആത്മാവില്‍ തൊടുന്നത്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ട ഇന്ത്യയുടെ ഒരു ചെറു രൂപം ഘാട്ടില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം. എല്ലാവരും മോക്ഷം തേടിയെത്തിയവര്‍. അവരുടെ മോക്ഷത്തിനു വേണ്ടിയുള്ള മോഹമുപയോഗിച്ച് ജീവിക്കുന്ന പണ്ഡകള്‍ എന്ന പുരോഹിതര്‍. വരണ്ട ജടയും ശൂന്യമായ കണ്ണുകളുമായി ഇരിക്കുന്ന സംന്യാസിമാര്‍. അവരുടെ നടന്നു തേഞ്ഞ കാലുകള്‍.സ്ത്രീ-പുരുഷ ഭേദമില്ലാതെയാണ് കാശിഘാട്ടുകളില്‍ തീര്‍ത്ഥാടകര്‍ കുളിക്കുന്നത്. ലജ്ജയുമില്ല. കാമവും തോന്നുന്നില്ല. എരിയുന്ന ചിതകള്‍ കണ്ടു കണ്ട് ഇവിടെയെത്തുന്ന മനുഷ്യരിലെ കാമമെല്ലാം കത്തിതീരുന്നതാണോ? അതോ ഭക്തിക്കു മുന്നില്‍ കാമം അശുദ്ധവസ്തുവാണ് എന്ന വിശ്വാസമോ?കാശിയോളം എന്നെ അത്ഭുതപ്പെടുത്തിയതാണ് ഗംഗയുടെ തീരത്തെ കാശി രാജ പാലസ്. കാശിയിലെ പുരാതന രാജഗൃഹം. ഗംഗയില്‍ നിന്നും ഈ കൊട്ടാരത്തിലേക്ക് പടവുകള്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നു. കൊട്ടാരത്തിന്റെ ശില്‍പ്പസുന്ദരമായ മട്ടുപ്പാവില്‍ നിന്നാല്‍ മുന്നില്‍ നിറഞ്ഞ ഗാംഭീര്യത്തോടെ ഒഴുകുന്ന ഗംഗ. ജലസമൃദ്ധമാവുന്ന കാലങ്ങളില്‍ ഗംഗ ഈ മട്ടുപ്പാവിന്റെ മുന്നിലേക്ക് കയറിവരും. അതിന് സമാന്തരമായി കൊട്ടാരത്തേക്കാള്‍ തലയെടുപ്പോടെ നില്‍ക്കും. നാടടക്കി ഭരിക്കുന്ന രാജവംശം അപ്പോള്‍ മഹാനദിക്കു മുന്നില്‍ തലകുനിക്കും. പ്രകൃതിക്കു മുന്നില്‍ മനുഷ്യന്‍ നിസ്സാരനാകുന്ന നിമിഷം. കാശിയ്ക്ക് ഒരു ഗന്ധമുണ്ടെങ്കില്‍ അത് മരണത്തിന്റെതാണ്. മനുഷ്യശരീരം എരിയുന്നതിന്റെ ഗന്ധം സന്ധ്യയിലെ ആരതികളുടെ ഗന്ധത്തെ മുക്കികളയുന്നു. ചിതകളും വേര്‍പാടുകളും വെന്തുതീരുന്ന ശരീരവും കണ്ട് കണ്ട് ഈ നഗരത്തിനു മരണഭയം ഇല്ലാതായതുപോലെ.എരിയുന്ന ചിതകള്‍ക്കപ്പുറം ഘാട്ടിന്റെ സിമന്റുപടവുകളില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ ഒരു നിത്യക്കാഴ്ചയായിരുന്നു. അവര്‍ മരണത്തെ ശ്രദ്ധിക്കുന്നതേയില്ല. ശവദാഹം ചിത്രീകരിക്കാന്‍ വന്ന വിദേശസംഘം പുരോഹിതരെ ഇന്റര്‍വ്യു ചെയ്യുന്നു. എന്റെ ചേട്ടന്‍േറതടക്കം എത്രയോ മരണങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട് ആലുംമൂടന്‍ ചേട്ടന്‍ എന്റെ മടിയില്‍ തലവച്ചുകിടന്നാണ് മരിച്ചത്.അന്ന് തീര്‍ന്നു എന്നിലെ മരണഭയം.കാശിയില്‍ കത്തുന്ന മനുഷ്യശരീരങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ മരണം ഏറെ അടുത്തു നില്‍ക്കുന്ന ഒരു സുഹൃത്തായി എനിക്ക് തോന്നുന്നു. ഒരു ദിവസം ഞാന്‍ കാശിവിശ്വനാഥക്ഷേത്രത്തില്‍ പോയി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ദേവാലയം. ഭക്തര്‍ നടന്ന് നടന്നു തേഞ്ഞ വഴികള്‍. ആ ദര്‍ശനത്തില്‍ സായൂജ്യം തേടുന്ന ഒരു വലിയ ജനത. ആ ആള്‍ക്കുട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എന്തിനോ അച്ഛനെ ഓര്‍ത്തു. അച്ഛന്റെ പേര് വിശ്വനാഥന്‍ എന്നായതു കൊണ്ടാവം.മഹാത്മാഗാന്ധി കാശി സന്ദര്‍ശിച്ചിട്ടുണ്ട്. വളരെ നിരാശനായാണ് അദ്ദേഹം ഇവിടം വിട്ടത്. ഈ നഗരത്തിന്റെയും ദേവാലയപരിസരത്തിന്റെയും വൃത്തിയില്ലായ്മയാണ് അദ്ദേഹത്തെ ദുഃഖിപ്പിച്ചത്. അത്ഭുതമെന്ന് പറയട്ടെ ഇന്ന് അതിന്റെ പതിന്‍മടങ്ങായിട്ടുണ്ട് കാശിയെ മൂടുന്ന മാലിന്യങ്ങള്‍. മലിനമായ ഒരു ചുറ്റുപാടില്‍ െൈദവം വസിക്കുന്നു എന്നതിലെ ലോജിക്ക് എനിക്ക് ഒരിക്കലും പിടികിട്ടിയില്ല. വൃത്തിയില്ലാത്ത ഒരു ദൈവത്തെ എനിക്ക് സങ്കല്‍പ്പിക്കാനുമാവില്ല പക്ഷേ, നമ്മുടെ അന്ധമായ ഭക്തി ഈ വൃത്തിയില്ലായ്മ കാണാറില്ല. ദൈവാനുഗ്രഹം തേടി വരുന്ന നമ്മളാണ് ദേവാലയങ്ങളെല്ലാം മലിനമാക്കുന്നത് എന്ന് നാം ചിന്തിക്കാറുമില്ല. അനുഗ്രഹം വാങ്ങി ദൈവത്തെ മാലിന്യക്കൂമ്പാരത്തിലുപേക്ഷിച്ചു നാം പോകുന്നു!ഏത് സ്ഥലത്തുനിന്ന് പോരുമ്പോഴും വീണ്ടും ഇവിടെ വരും എന്ന വിശ്വാസത്തോടെയാണ് ഞാന്‍ മുറിയടയ്ക്കുക. കാശിയില്‍ നിന്ന് മടങ്ങുന്ന ദിവസം എനിക്ക് മൊബൈലില്‍ ഒരു സന്ദേശം ലഭിച്ചു. എം.ടി വാസുദേവന്‍നായരുടെ വാരാണസി എന്ന നോവലിലെ ഒരു വാചകമായിരുന്നു അത്. ആനന്ദവനവും മഹാശ്മശാനവുമായ ഈ നഗരം വീണ്ടും ഒരു ഇടത്താവളമായിത്തീര്‍ന്നു. നാളെ വീണ്ടും യാത്ര തുടരുന്നു. ഞാനും യാത്ര തുടരുന്നു.,
©2009 LALETTAN.COM | Template by SHAJU